11 January 2026, Sunday

Related news

January 6, 2026
January 2, 2026
January 2, 2026
December 14, 2025
November 25, 2025
November 21, 2025
November 17, 2025
November 15, 2025
November 14, 2025
November 4, 2025

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

Janayugom Webdesk
ശ്രീനഗർ
August 5, 2025 2:30 pm

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടർന്ന് ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു അദ്ദേഹം. സത്യപാൽ മാലിക്കിന്റെ ആരോഗ്യനില ഗുരുതരമാണെന്നറിയിച്ച് ആശുപത്രി അധികൃതർ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.

2018 ആഗസ്റ്റ് 23 മുതൽ 2019 ഒക്ടോബർ 30 വരെയാണ് മാലിക് ജമ്മുകശ്മീർ ഗവർണറായിരുന്നത്. ഗവർണറായിരിക്കെ കർഷക സമരകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മാലിക് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗോവയിലെ ബി.ജെ.പി സർക്കാറിനെതിരെയും അഴിമതി ആരോപണം ഉന്നയിച്ചു.

ഭാരതീയ ക്രാന്തിദൾ, ലോക്ദൾ, കോൺഗ്രസ്, ജനതാദൾ എന്നീ പാർട്ടികളിൽ പ്രവർത്തിച്ച മാലിക് 1989–90 ൽ വി.പി.സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു. 2004ൽ ബി.ജെ.പിയിൽ ചേർന്നു. 2012 ലും 2014 ലും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി. പിന്നീട് 2017 മുതൽ 2022 വരെ വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ പദവിയിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.