20 January 2026, Tuesday

Related news

January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ വീട്ടുതടങ്കലിൽ

Janayugom Webdesk
റാഞ്ചി
August 24, 2025 3:37 pm

സംസ്ഥാനസർക്കാരിൻറെ കോടിക്കണക്കിന് രൂപയുടെ ആശുപത്രി നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗം നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചമ്പായി സോറനെ വീട്ടുതടങ്കലിലാക്കിയതായി പൊലീസ് പറഞ്ഞു. റാഞ്ചിയിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തിന്റെ മകൻ ബാബുലാൽ സോറനെയും അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും അവർ പറഞ്ഞു.

ഞായറാഴ്ച നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ധാരാളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഈ നടപടിയെ ജനാധിപത്യവിരുദ്ധമെന്ന് വിശേഷിപ്പിച്ച സോറൻ, ആദിവാസികളെയും അവരുടെ പ്രതിഷേധത്തെയും പിന്തുണച്ചതിനാണ് തന്നെ വീട്ടുതടങ്കലിൽ പാർപ്പിച്ചതെന്ന് പറഞ്ഞു. പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് പ്രഖ്യാപിച്ച സോറന്റെ വസതിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

1,074 കോടി രൂപയുടെ റിംസ്-2 ആശുപത്രി പദ്ധതി നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് ഞായറാഴ്ച 20-ലധികം ആദിവാസി ഗ്രൂപ്പുകളും കർഷകരും ഭൂവുടമകളും ‘ഹാൽ ജോട്ടോ, റോപ റോപോ’ (ഉഴവുപാടം, തൈകൾ നടൽ) പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.സംസ്ഥാനത്തെ ഒരു പ്രമുഖ ആരോഗ്യ കേന്ദ്രമായ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (RIMS) വിപുലീകരണമാണ് RIMS‑2.

റാഞ്ചി ജില്ലാ ഭരണകൂടം നാഗ്രി പ്രദേശത്ത് പൊതുസമ്മേളനങ്ങൾ നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
നിശ്ചിത പരിധിക്കുള്ളിൽ അഞ്ചോ അതിലധികമോ ആളുകളുടെ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. ഝാർഖണ്ഡ് ആരോഗ്യമന്ത്രി ഇർഫാൻ അൻസാരി കഴിഞ്ഞ മാസം അവകാശപ്പെട്ടത് റിംസ്-2 ൽ 2,600 കിടക്കകളുള്ള ആശുപത്രിയും 100 ബിരുദ, 50 ബിരുദാനന്തര സീറ്റുകളും ഉണ്ടായിരിക്കുമെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.