22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026

കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എച്ച് വൈ മേട്ടി അന്തരിച്ചു

Janayugom Webdesk
ബംഗളൂരു
November 4, 2025 4:55 pm

മുൻ കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എച്ച് വൈ മേട്ടി(79) അന്തരിച്ചു. ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ഉത്തര കർണാടകയിലെ ബാഗൽകോട്ട് അസംബ്ലി മണ്ഡലത്തെയാണ് മേട്ടി പ്രതിനിധീകരിച്ചിരുന്നത്. 1989ലും 2004ലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1994ൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം വനം മന്ത്രിയായി പ്രവർത്തിച്ചു. 1996ൽ ബാഗൽകോട്ടിൽ നിന്ന് ലോക്‌സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2013ൽ വിജയിച്ച അദ്ദേഹം അന്നത്തെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ എക്‌സൈസ് മന്ത്രിയായും സേവനമനുഷ്ഠിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായികളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന മേട്ടിക്ക് സിദ്ധരാമയ്യ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.