11 February 2026, Wednesday

Related news

February 5, 2026
February 4, 2026
February 3, 2026
January 31, 2026
January 31, 2026
January 30, 2026
January 30, 2026
January 28, 2026
January 16, 2026
January 15, 2026

കരുനാ​ഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു

Janayugom Webdesk
കൊച്ചി
November 21, 2023 8:47 am

കരുനാ​ഗപ്പള്ളി മുൻ എംഎൽഎയും സിപിഐ നേതാവുമായിരുന്ന ആർ രാമചന്ദ്രൻ(75) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 2016ലാണ് കരുനാ​ഗപ്പള്ളിയിൽ നിന്നും നിയമസഭയിലെത്തിയത്. കഴിഞ്ഞ തവണയും മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു.

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു. മൃതദേഹം ഉച്ചയോടെ കരുനാഗപ്പള്ളിയിലെത്തിക്കും. പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം നാളെ കരുനാ​ഗപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. 

Eng­lish Summary:Former Karuna­ga­pal­ly MLA R Ramachan­dran passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.