22 January 2026, Thursday

Related news

January 15, 2026
January 12, 2026
December 30, 2025
December 23, 2025
December 12, 2025
December 10, 2025
December 5, 2025
December 4, 2025
December 4, 2025
November 29, 2025

കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു

Janayugom Webdesk
കുന്നംകുളം
October 14, 2025 1:48 pm

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗവും കുന്നംകുളം മുൻ എംഎൽഎയുമായ ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

സിപിഐ എം കുന്നംകുളം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 2005ൽ ജില്ലാ സെക്രട്ടറിയേറ്റിലെത്തി. ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ്, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമായിരുന്നു. യുവജന പോരാട്ടങ്ങളിൽ സജീവമായിരുന്ന അദ്ദേഹം മന്ത്രിമാരെ തെരുവിൽ തടഞ്ഞതടക്കമുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിനും അദ്ദേഹം ഇരയായിട്ടുണ്ട്. 1989ൽ കടവല്ലൂർ പഞ്ചായത്തംഗമായി പൊതുജീവിതം ആരംഭിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നംകുളം മണ്ഡലത്തിൽ ജില്ലയിലെ ചരിത്ര ഭൂരിപക്ഷത്തോടെ ആദ്യമായി വിജയിച്ചു. 2011ൽ തിളക്കമാർന്ന വിജയം ആവർത്തിച്ചു. എംഎൽഎ എന്ന നിലയിൽ കുന്നംകുളം മണ്ഡലത്തിൽ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റായും നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.