23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 18, 2024
October 16, 2024
October 16, 2024
October 11, 2024
February 1, 2024
January 31, 2024
January 20, 2024
January 20, 2024
January 15, 2024

ശബരിമലസന്നിധാനത്ത് ചിലര്‍ തമ്പടിച്ച് കൃത്രിമ തിരക്കുണ്ടാക്കുന്നതായി മുന്‍ മേല്‍ശാന്തി

സര്‍ക്കാരിനെ കരിവാരിതേക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു
Janayugom Webdesk
തിരുവനന്തപുരം
December 14, 2023 1:05 pm

ശബരിമല സന്നിധാനത്ത് ചിലര്‍തമ്പടിച്ച്കൃത്രിമ തിരുക്കുണ്ടാന്നുണ്ടെന്നും ഇതിനായി പ്രത്യേക ലോബിയുണ്ടോയെന്ന് സംശയമുണ്ടെന്നുംമുന്‍ മേല്‍ശാന്തി ശങ്കര്‍ നമ്പൂതിരി പറഞ്ഞു.തിരക്കാണെന്നു വാര്‍ത്തയുണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം തിരക്ക്‌ ഇപ്പോൾ മാത്രമല്ല; മുമ്പും ഉണ്ടായിട്ടുണ്ട്‌.

2015 – 16 ൽ ഇതിലും വലിയ തിരക്കായിരുന്നു. ശബരിമലയിൽ തിരക്കാണെന്നു വരുത്തിത്തീർത്തു സർക്കാരിനെ കരിവാരിതേക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൂടുതൽ തിരക്കുള്ളതായി കാണിച്ച് വ്യാജപ്രചാരണങ്ങൾ നടത്തുകയും അവസ്ഥ മോശമാക്കാൻ ഇനിയും തിരക്കുണ്ടാക്കുകയും ചെയ്യുകയാണ് ചിലർ . മലകയറുന്നവരെ ദർശനവും നെയ്യഭിഷേകവും കഴിഞ്ഞാലുടൻ തിരിച്ചിറക്കണമെന്നും നവകേരള സദസ്സിന്റെ പ്രഭാതയോഗത്തിനെത്തിയ അദ്ദേഹം പറഞ്ഞു.ശബരിമലയിൽ എത്തുന്നവർക്ക്‌ ബുദ്ധിമുട്ടുണ്ടാകരുത്‌ എന്നതിൽ തർക്കമില്ല. 

എന്നാൽ ഇതിനെ രാഷ്‌ട്രീയ വിഷയമായി കാണരുത്‌. സംസ്ഥാന സർക്കാരിന്‌ അവിടുത്തെ റോഡ്‌ വീതികൂട്ടാനോ കൂടുതൽ സ്ഥലം ഉപയോഗിക്കാനോ കഴിയില്ല. വനഭൂമിയാണ്‌ ചുറ്റും. ഒരിഞ്ചു ഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിവേണം. അവിടേക്ക്‌ ബസില്ലെന്ന്‌ ചിലർ പറയുന്നത്‌ കേട്ടു. പിന്നെ അവിടെയെത്തിയവരെല്ലാം നടന്നുവന്നവരാണോയെന്നും ശങ്കരൻ നമ്പൂതിരി ചോദിച്ചു. 

Eng­lish Summary:
For­mer Melshan­thi said that some peo­ple camped at Sabari­mala San­nid­hanam and cre­at­ed arti­fi­cial rush

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.