19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 20, 2024
November 8, 2024
September 3, 2024
May 27, 2024
May 7, 2024
April 15, 2024
November 25, 2023
October 2, 2023
August 11, 2023

മുന്‍ മന്ത്രി കെ സി ജോര്‍ജിന്റെ സഹധര്‍മ്മിണി അമ്മുക്കുട്ടി ജോര്‍ജ് അന്തരിച്ചു

Janayugom Webdesk
July 28, 2022 12:25 pm

മുന്‍ മന്ത്രിയും സിപിഐ നേതാവുമായിരുന്ന കെ സി ജോര്‍ജിന്റെ സഹധര്‍മ്മിണി അമ്മുക്കുട്ടി(92) അന്തരിച്ചു. തിരുവവന്തപുരം കുമാരപുരത്ത് മകനും സീനിയര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവുമായ മോഹന്‍ കെ ജോര്‍ജിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

സംസ്‌കാരം വൈകീട്ട് മലമുകള്‍ പള്ളി സെമിത്തേരിയില്‍ നടക്കും. കുമാരപുരത്തെ കണ്ടംകുളത്തി ആയൂര്‍വേദ ആശുപത്രിയുടെ എതിര്‍വശത്തെ വീട്ടില്‍ (ബിആര്‍ആര്‍എ‑68) നിന്നും വൈകീട്ട് മൂന്നിന് അന്ത്യശുശ്രൂഷകള്‍ക്കായി ശ്രീകാര്യത്തേക്ക് കൊണ്ടുപോകും. പിന്നീടാണ് മലമുകള്‍ പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പുന്നപ്ര വയലാര്‍ സമരങ്ങളില്‍ സുപ്രധാന നേതൃത്വം വഹിച്ച കെ സി ജോര്‍ജിന്റെ ജീവിതയാത്രയില്‍ അമ്മുക്കുട്ടിയുടെ സാന്നിധ്യം ത്യാഗോജ്വലമായിരുന്നു.

കാനം രാജേന്ദ്രന്‍ അനുശോചിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ്-മഹിളാ നേതാവ് അമ്മുക്കുട്ടി ജോര്‍ജിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവും മുന്‍ മന്ത്രിയുമായ കെ സി ജോര്‍ജിന്റെ സഹധര്‍മ്മിണി എന്ന നിലയില്‍ മാത്രമല്ല, കേരളത്തില്‍, പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മഹിളാ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവെന്ന നിലയിലാണ് അവര്‍ സ്മരിക്കപ്പെടുക. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവര്‍ മുന്‍കൈയെടുത്തു. ഉള്ളൂരില്‍ വീടിനോടൊപ്പം സ്ഥാപിച്ച സ്ഥാപനം ഒട്ടേറെ പ്രശസ്തി നേടി. ജീവിതാന്ത്യം വരെ ഒരു കമ്മ്യൂണിസ്റ്റായി ജീവിച്ച അമ്മുക്കുട്ടി ജോര്‍ജിന്റെ നിര്യാണത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിനുവേണ്ടി കാനം അനുശോചിച്ചു.

updat­ing.…

Eng­lish Summary:Former min­is­ter KC George wife Ammukut­ty George passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.