
മുംബൈ ഇന്ത്യൻസിന്റെ മുൻതാരം ശിവാലിക് ശർമ ബലാത്സംഗ കേസിൽ അറസ്റ്റിൽ. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയുടെ താരമായിരുന്ന 26കാരൻ, പാണ്ഡ്യ സഹോദരങ്ങളായ ഹാർദിക്കിനും ക്രുനാലിനുമൊപ്പം കളിച്ചിട്ടുണ്ട്.
വിവാഹവാഗ്ദാനം നൽകി ലൈംഗിമായി പീഡിപ്പിച്ച് വഞ്ചിച്ചെന്ന രാജസ്ഥാൻ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ജോധ്പുരിലെ കുഡി ഭഗത്സാനി പൊലീസാണ് ശിവാലിക്കിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരും വഡോദരയിൽ വെച്ചാണ് പരിചയപ്പെട്ടത്, പിന്നാലെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
ഓൾ റൗണ്ടറായ ശിവാലിക് ഇടങ്കൈയൻ ബാറ്ററാണ്. 2018ലാണ് ആഭ്യന്തര ക്രിക്കറ്റിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 1,087 റൺസ് നേടിയിരുന്നു. ബറോഡ ടീമിൽ കളിക്കുമ്പോൾ ഹാർദിക്കും ക്രുനാൽ പാണ്ഡ്യയും സഹതാരങ്ങളായിരുന്നു. 13 ലിസ്റ്റ് എ മത്സരങ്ങളും 19 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
2023 ഐപിഎൽ ലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് താരത്തെ മുംബൈ ഇന്ത്യൻസ് ടീമിലെടുക്കുന്നത്. എന്നാൽ, ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. കഴിഞ്ഞ നവംബറിൽ നടന്ന മെഗാ താര ലേലത്തിനു മുന്നോടിയായാണ് ശിവാലിക്കിനെ മുംബൈ ഒഴിവാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.