31 December 2025, Wednesday

Related news

December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025

മുൻ ആർബിഐ ഗവർണർ ഉർജിത് പട്ടേലിനെ ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

Janayugom Webdesk
ന്യൂഡൽഹി
August 29, 2025 11:16 am

മുൻ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിനെ ഇന്ത്യൻ മോണിറ്ററി ഫണ്ടിൻറെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. 2016 സെപ്റ്റംബർ 4നായിരുന്നു ആർബിഐയുടെ 24ാമത് ഗവർണറായി പട്ടേൽ ചുമതലയേറ്റത്. 

എന്നാൽ ചില വ്യക്തിഗത കാരണങ്ങളാൽ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. സാമ്പത്തിക വിദഗ്ധനും മുൻ ആർബിഐ ഗവർണറുമായ പട്ടേലിനെ ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് എക്സിക്യൂട്ടീവ് സ്ഥാനത്ത് മൂന്ന് വർഷത്തേക്ക് നിയമിക്കുന്നതിനായി ക്യാബിനറ്റിൻറെ അപ്പോയിൻറ്മെൻറ് കമ്മിറ്റി അംഗീകാരം നൽകിയതായി ഓഗസ്റ്റ് 28ലെ ഉത്തരവിൽ പറയുന്നു. 

1990ന് ശേഷം തൻറെ കാലാവധി കഴിയുന്നതിന് മുൻപ് സ്ഥാനമൊഴിയുന്ന ആദ്യ ഗവർണറായിരുന്നു പട്ടേൽ. നേരത്തെ അന്താരാഷ്ട്ര നാണയ നിധിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.