നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി മുന്‍ റഷ്യന്‍ മന്ത്രി ഇന്ത്യന്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജോളി ഗ്രാന്റ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് മുന്‍ മന്ത്രി വിക്ടർ സെമെനോവ് (64) അറസ്റ്റിലായത്. ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനിരിക്കെ വിമാനത്താവളത്തിൽ വെച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സ്റ്റാഫ് ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. വിമാനത്താവളത്തിൽ വൈകിട്ട് 4.20ന് സുരക്ഷാ പരിശോധനയ്ക്കായി എത്തിയ ഇദ്ദേഹത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
പരിശോധനയില്‍ ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് ഫോണ്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇറിഡിയം സാറ്റലൈറ്റ് ഫോണാണ് കണ്ടെത്തിയത്. ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കൈവശം വയ്ക്കുന്നതിന് മതിയായ രേഖകളും ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നില്ല.
അതേസമയം അടിയന്തിര സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതിനാലാണ് താൻ അത് കൈവശം വച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
1998 മുതൽ 1999 വരെ റഷ്യയുടെ കൃഷിഭക്ഷ്യ മന്ത്രിയായിരുന്നു വിക്ടർ സെമെനോവ്.
English Summary: Former Russian minister arrested in India with banned satellite phone
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.