മാര്‍ക്ക് ഷീറ്റ് ലഭിക്കാന്‍ വൈകിയെന്ന് ആരോപിച്ച് കോളേജ് പ്രധാനാധ്യാപികയെ പെട്രോളൊഴിച്ച് കത്തിച്ച് മുന്‍ വിദ്യാര്‍ഥി.മധ്യപ്രദേശ് ഇന്ദോറിലെ ബിഎംഫാര്‍മസി കോളേജിലെ വിമുക്ത ശര്‍മയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. അന്‍പതുകാരിയായ പ്രധാനാധ്യാപികയെ 80 ശതമാനം പൊള്ളലേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെട്രോളൊഴിച്ച മുന്‍ വിദ്യാര്‍ഥി അശുതോഷ് ശ്രീവാസ്തവയ്ക്കും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. വൈകീട്ട് നാലു മണിയോടെ വീട്ടിലേക്ക് മടങ്ങാനായി കാറിനരികിലെത്തിയതായിരുന്നു പ്രധാനാധ്യാപിക. ഇവിടെയെത്തിയ അശുതോഷ് ശ്രീവാസ്തവ അവരുമായി രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ പെട്രോളൊഴിച്ച് പ്രധാനാധ്യാപികയെ തീകൊളുത്തിയെന്ന് പൊലീസ് അറിയിച്ചു.
ഗുരുതരമായി പൊള്ളലേറ്റ വിമുക്ത ശര്‍മ മൊഴിനല്‍കാന്‍ കഴിയുന്ന നിലയിലല്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിനിടെ പ്രതിയുടെ കൈക്കും പൊള്ളലേറ്റിട്ടുണ്ട്. അതിനിടെ കൃത്യം നടത്തിയ ശേഷം സമീപത്തുള്ള ടിഞ്ച വെള്ളച്ചാട്ടത്തിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ പ്രതി ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.
എന്നാല്‍ ഇയാളെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാന ആവശ്യമുയര്‍ത്തി ഇയാള്‍ മുന്‍പും കോളേജിലെ ഒരു അധ്യാപകനെ കത്തി ഉപയോഗിച്ച് അക്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഈ കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്
English Summary:
Former student doused the college headmistress with petrol and set her on fire, accusing her of getting the mark sheet late
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.