22 January 2026, Thursday

കാൽ വഴുതി വീണ് ഇടുപ്പെല്ല് പൊട്ടി; തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ

Janayugom Webdesk
ഹൈദരബാദ്
December 8, 2023 11:10 am

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസതിയില്‍വെച്ച് കാൽ വഴുതി വീണ് ഇടുപ്പെല്ല് പൊട്ടിയതിനെ തുടര്‍ന്നാണ് ചന്ദ്രശേഖര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. യശോദ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ഇടുപ്പെല്ലിന് വീഴ്ചയില്‍ പൊട്ടലുണ്ടായെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കഴിഞ്ഞ മൂന്നുദിവസമായി തന്റെ വീട്ടില്‍വെച്ച് പ്രവര്‍ത്തകരും ജനങ്ങളുമായി ആശയവിനിമയം നടത്തിവരുകയായിരുന്നു അദ്ദേഹം

2014ല്‍ തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതുമുതല്‍ കെ.സി.ആര്‍ ആയിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ബിആര്‍എസ്സിനെ തകര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് അധികാരത്തിലേറി.

Eng­lish Sum­ma­ry: For­mer Telan­gana CM K Chan­drashekar Rao suf­fers hip frac­ture after fall, hospitalised
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.