കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച് തെലങ്കാനയിലെ മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ. തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് രാജി. “അന്യായമായ അന്തരീക്ഷം” ചൂണ്ടിക്കാട്ടിയാണ് പൊന്നല ലക്ഷ്മയ്യ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്തയച്ചത്. തെലങ്കാനയിൽ നിന്നുള്ള 50 പിന്നാക്ക വിഭാഗത്തിലെ നേതാക്കൾ പിന്നോക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകണമെന്ന ആവശ്യവുമായി ഡൽഹിയിൽ എത്തിയപ്പോൾ എഐസിസി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിഷേധിച്ചത് സംസ്ഥാനത്തിന് നാണക്കേടാണെന്നും പൊന്നല കത്തിൽ ആരോപിച്ചു.
“പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള എന്റെ തീരുമാനം ഹൃദയഭാരത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ഇത്തരമൊരു അന്യായമായ ചുറ്റുപാടിൽ ഇനി തുടരാൻ കഴിയില്ലെന്ന് തോന്നുന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു. വർഷങ്ങളായി വിവിധ പാർട്ടി സ്ഥാനങ്ങളിൽ എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു”-അദ്ദേഹം കത്തിൽ പറഞ്ഞു.
English Summary: Former TPCC chief and BC leader Ponnala quits Congress
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.