19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 9, 2024
July 20, 2024
March 25, 2024

മുന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് റഷ്യയില്‍ വിലക്ക്; കരിമ്പട്ടികയില്‍ പ്രമുഖരും

Janayugom Webdesk
മോസ്കോ
May 21, 2023 10:05 am

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുൾപ്പെടെയു‍ള്ള യുഎസ് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ. 500 ഓളം യുഎസ് പൗരര്‍ക്കാണ് റഷ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. യുഎസ് ഭരണകൂടം റഷ്യക്കെതിരേ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് റഷ്യയുടെ തിരിച്ചടിയാണ് ഈ കരിമ്പട്ടിക. 

റഷ്യക്കെതിരെ ശത്രുതാപരമായി സ്വീകരിക്കുന്ന ഒരു ചെ‌റിയ നടപടിക്കുപോലും തിരിച്ചടി നേരിടേണ്ടിവരുമെന്ന പാഠം അമേരിക്ക നേരത്തേ പഠിക്കേണ്ടതായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 

ഒബാമയെക്കൂടാതെ അമേരിക്കൻ ടെലിവിഷൻ അവതാരകരായ സ്റ്റീഫൻ കോൾബെർട്ട്, ജിമ്മി കിമ്മെൽ, എറിൻ ബർണട്ട് (സിഎൻഎൻ), റേച്ചൽ മാഡോ, ജോ സ്കാർബൊറോ (എംഎസ്എൻബിസി) തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്. കൂടാതെ യുഎസ്. കോൺഗ്രസ് അംഗങ്ങളും ഉക്രെയ്ന് ആയുധസഹായം നൽകിയ കമ്പനികളുടെ മേധാവികളും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.

റഷ്യാവിരുദ്ധതയ്ക്കും ഉക്രെയ്ന് വിഷയത്തിൽ റഷ്യക്കെതിരേ വ്യാജവാർത്ത പ്രചരിപ്പിച്ചതിന്റെ പേരിലുമാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

Eng­lish Sum­ma­ry; For­mer US Pres­i­dent Barack Oba­ma Banned in Rus­sia; Black­list­ed celebrities

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.