
യുഎസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി (84) അന്തരിച്ചു. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണം. 37-ാം വയസിലാണ് ചെനിക്ക് ആദ്യമായി ഹൃദയാഘാതം സംഭവിച്ചത്.
2012ൽ അദ്ദേഹത്തിന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. യുഎസിന്റെ 46-ാമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാർഡ് ബ്രൂസ് ചെനി എന്ന ഡിക് ചെനി. ജോർജ് ബുഷ് പ്രസിഡന്റായിരുന്നപ്പോഴാണ് ചെനി വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്. 2003 ലെ ഇറാഖ് അധിനിവേശത്തിന്റെ ശക്തനായ വക്താവായിരുന്നു ചെനി. ഒരു ദശാബ്ദത്തിലേറെ കാലം ജോർജ് ബുഷിന്റെ കീഴിൽ പ്രതിരോധ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
റിപ്പബിക്കൻ അംഗമാണെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളോട് ചെനി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. യുഎസിന്റെ 248 വർഷ ചരിത്രത്തിൽ ട്രംപിനേക്കാൾ ഭീഷണിയായ ഒരു വ്യക്തിയെ രാജ്യം കണ്ടിട്ടില്ലെന്നാണ് ചെനി പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.