തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശശിതരൂര്‍ വിജയിച്ചാല്‍ ബിജെപിയില്‍ പോകുമെന്ന് മുന്‍ യൂത്ത്കോണ്‍ഗ്രസ് മുന്‍ സംസ്ഥാനജനറല്‍ സെക്രട്ടറി . കോണ്‍ഗ്രസിന്റെ ബിജെപി അനുകൂല നിലപാടുകളില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസ് വിടുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാവ് കൂടിയായ അഡ്വ. കെ പി ഷൈന്‍ലാല്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ചാനലിന് നല്‍കിയ അഭിമുഖ്യത്തില്‍ അഭിപ്രായപ്പെട്ടത്.
തരൂര്‍ വിജയിച്ചാല്‍ ബിജെപിയില്‍ പോകുമെന്നും ഇതിനു മുന്നോടിയായിട്ടാണ് ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മ്മയുമായിനാലു വട്ടം ചര്‍ച്ച നടത്തിയതെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.ആർഎസ്‌എസ്–-ബിജെപി നേതാക്കളുമായും നാലുവട്ടം അസം മുഖ്യമന്ത്രിയുമായും ശശി തരൂർ ഇതുസംബന്ധിച്ച് ചർച്ച നടത്തിയെന്ന് ഷൈൻലാൽ പറയുന്നു. കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് ചേക്കേറിയ നേതാവാണ് അസം മുഖ്യമന്ത്രി .
ശശി തരൂർ ഇക്കാര്യം നിഷേധിച്ചാൽ തെളിവ് നൽകും. തലസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർക്കടക്കം ഇക്കാര്യം അറിയാം. അത് മനസ്സിലാക്കിയതിനാലാണ് ശശി തരൂരിന്റെ പര്യടനങ്ങളിൽ ആളില്ലാത്തത്. വട്ടിയൂർക്കാവിൽ നൽകിയ സ്വീകരണത്തിൽ 50 പേർപോലും ഉണ്ടായില്ല. ആർഎസ്‌എസുകാരേക്കാൾ നരേന്ദ്രമോഡിയെ പുകഴ്‌ത്തുന്നത് ശശി തരൂരാണെന്നും ഷൈൻ ലാൽ പറഞ്ഞു.
English Summaary:
Former Youth Congress state general secretary says he will join BJP if Tharoor wins
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.