6 December 2025, Saturday

Related news

November 8, 2025
November 7, 2025
October 13, 2025
October 5, 2025
October 4, 2025
September 24, 2025
September 22, 2025
September 20, 2025
September 8, 2025
September 3, 2025

മുതിർന്ന മാധ്യമപ്രവർത്തകർക്ക് ആരോഗ്യപരിരക്ഷ പദ്ധതി ആവിഷ്ക്കരിക്കുക: സീനിയർ ജേർണലിസ്റ്റ് ഫോറം

Janayugom Webdesk
തിരുവനന്തപുരം
March 14, 2024 12:46 pm

മുതിർന്ന മാധ്യമപ്രവർത്തകർക്ക് ആരോഗ്യ പരിരക്ഷ പദ്ധതി ആവിഷ്ക്കരിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം കേരള ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകർ ഒപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച ഭീമ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പത്രപ്രവർത്തക പെൻഷൻ 15,000 രൂപയായി വർധിപ്പിക്കുക, പത്രപ്രവർത്തക കുടുംബ പെൻഷൻ പകുതിയായി നിശ്ചയിക്കുക, പെൻഷൻ കമ്മിറ്റി അടിയന്തരമായി യോഗം ചേർന്ന് അപേക്ഷകളിൽ തീർത്ത് കൽപ്പിക്കുക, മെഡിസെപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മുതിർന്ന മാധ്യമപ്രവർത്തകരെ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഭീമഹർജിയിൽ ഉന്നയിച്ചു.

സീനിയർ ജേർണലിസ്റ്റ് ഫോറം കേരള പ്രസിഡൻ്റ് എ മാധവൻ, ജനറൽ സെക്രട്ടറി കെ പി വിജയകുമാർ, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് ജേക്കബ് ജോർജ്ജ്, സീനിയർ ജേർണലിസ്റ്റ് ഫോറം വൈസ് പ്രസിഡൻ്റുമാരായ എം ബാലഗോപാലൻ, ഹക്കീം നട്ടാശ്ശേരി, ജെ അജിത് കുമാർ, ജില്ലാ സെക്രട്ടറി കരിയം രവി എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഭീമഹർജി സമർപ്പിച്ചത്.

Eng­lish Sum­ma­ry: For­mu­late health care scheme for senior jour­nal­ists: Senior Jour­nal­ist Forum
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.