22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 20, 2024
October 18, 2024
September 13, 2024
July 27, 2024
July 25, 2024
July 3, 2024
June 18, 2024
May 22, 2024
February 18, 2024

പുഴുവരിക്കുന്ന 29 വീപ്പ മത്സ്യങ്ങൾ കണ്ടെത്തി; മത്സ്യ സംസ്‌കരണ കേന്ദ്രത്തിൽ പരിശോധന

Janayugom Webdesk
കയ്പമംഗലം
April 13, 2023 9:46 pm

എടമുട്ടത്ത് അനധികൃതമായി നടത്തി വന്നിരുന്ന മത്സ്യ സംസ്കരണ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയില്‍ 29 വീപ്പ പുഴുവരിക്കുന്ന മത്സ്യങ്ങൾ കണ്ടെത്തി. വലപ്പാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ എടമുട്ടം രാമൻകുളത്തിന് സമീപത്തെ വീട്ടുപറമ്പിൽ ആറ് മാസം മുൻപാണ് ഈ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നത്. പ്രദേശമാകെ അസഹ്യമായ ദുർഗന്ധം വമിച്ചതിനു പിന്നാലെ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. രാവിലെ പഞ്ചായത്ത് സെക്രട്ടറിയുടെയും വാർഡ് മെമ്പർ സുധീർ പട്ടാലിയുടെയും നേതൃത്വത്തിൽ പ്രദേശത്ത് സന്ദർശനം നടത്തിയപ്പോഴാണ് അഴുകി പുഴുവരിച്ച നിലയിൽ മത്സ്യങ്ങൾ കണ്ടത്. തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Eng­lish Sum­ma­ry: Found 29 bar­rel fish with worms; Inspec­tion at Fish Pro­cess­ing Centre

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.