22 January 2026, Thursday

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ സ്ഥാപക പ്രസിഡന്റ് വി ദാമോദരൻ അന്തരിച്ചു

Janayugom Webdesk
ഷാർജ
April 7, 2023 8:59 am

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്ന വക്കയിൽ ദാമോദരൻ (89) അന്തരിച്ചു. ഇന്നലെ രാത്രി എറണാകുളം അമൃത ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം. വാർദ്ധക്യ സഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു അദ്ദേഹം. പാലക്കാട്‌ ജില്ലയിൽ പട്ടാമ്പി സ്വദേശിയാണ് ദാമോദരന്‍.

ഷാർജ ഇന്ത്യൻ അസോസിയേഷനുവേണ്ടി മുൻ പ്രസിഡന്റുമാരായ വി സലിം, സലിം പൊന്നമ്പത്ത്, IAS മെമ്പർമാരായ സുഭാഷ്, ഹസ്സൈനാർ എന്നിവര്‍ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി പ്രസിഡന്റ് അഡ്വ. വൈ എ. റഹിം അറിയിച്ചു. സംസ്കാര ചടങ്ങ് ഇല്ലാത്തതിനാൽ മൃതദേഹം കൈമാറ്റം മാത്രമാണ് ഉണ്ടാകുന്നത്.

മൃതദേഹം അദ്ദേഹത്തിന്റെ മരണപത്രപ്രകാരം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടു കൊടുക്കും. തങ്കം ദാമോദരനാണ് ഭാര്യ. മകൻ സുമോദ് ദാമോദരൻ ICCI സെക്രട്ടറി ജനറൽ ആയി സിംബാവയിലാണ്. 

Eng­lish Sum­ma­ry: Founder Pres­i­dent of Indi­an Asso­ci­a­tion Shar­jah V Damodaran passed away

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.