
നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ വീടിന് സമീപത്തുള്ള കൈത്തോട്ടിലെ വെള്ളക്കെട്ടിൽ വീണ് നാലര വയസ്സുകാരൻ മരിച്ചു. അനീഷ് — ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്‌ലാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ദുരന്തം സംഭവിച്ചത്. അറ്റ്‌ലാൻ അമ്മയുടെ കുടുംബവീട്ടിലായിരുന്നു താമസം.
നീണ്ടകര പരിമണത്തെ പ്ലേ സ്കൂളിൽ പഠിക്കുന്ന അറ്റ്‌ലാൻ, സ്കൂൾ വാഹനത്തിൽ വന്നിറങ്ങിയ ശേഷം അപ്പൂപ്പൻ ദിലീപിനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ഗെയ്റ്റ് തുറന്ന് അകത്തുകയറിയപ്പോൾ കുട്ടി അപ്പൂപ്പൻ്റെ കൈ തട്ടി പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. കുട്ടിയുടെ ബാഗ് വീട്ടിൽ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ കൈത്തോട്ടിലെ വെള്ളക്കെട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.