22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

നാല് കോടി രൂപ ട്രെയിനിൽ കടത്തി; തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകനടക്കം രണ്ടു പേർ പിടിയിൽ

Janayugom Webdesk
ചെന്നൈ
April 7, 2024 12:42 pm

തമിഴ്നാട്ടിൽ ട്രെയിനിൽ നിന്ന് നാല് കോടി രൂപയുമായി ബിജെപി പ്രവർത്തനകടക്കം രണ്ടു പേർ പിടിയിൽ. താംബരം റെയിൽവേ സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലെയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബിജെപി പ്രവർത്തകനായ എസ് സതീഷ്, സഹോദരൻ എസ് നവീൻ, എസ് പെരുമാൾ എന്നിവരാണ് പിടിയിലായത്. 

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തു. ഇന്നലെ രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തി. അറസ്റ്റിലായ സതീഷ് ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ ബ്ലൂ ഡയമണ്ട് ഹോട്ടൽ മാനേജരാണ്. നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികൾ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: Four crore rupees were smug­gled by train; Two peo­ple, includ­ing a BJP work­er, have been arrest­ed in Tamil Nadu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.