18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 19, 2024
October 11, 2024
October 10, 2024
October 9, 2024
October 1, 2024
September 13, 2024
September 11, 2024
September 9, 2024
September 3, 2024

കരിപ്പൂരിൽ വിമാനമിറങ്ങിയിട്ട് നാലു ദിവസം: പ്രദീഷ് ഇതുവരെ വീട്ടിലെത്തിയിട്ടില്ലെന്ന് കുടുംബം

Janayugom Webdesk
കോഴിക്കോട്
September 25, 2022 7:49 pm

കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശിയെ കാണാതായതായി പരാതി. കോഴിക്കോട് പയ്യോളി കീഴൂർ ഐശ്വര്യയിൽ കളരിയുള്ളതിൽ രാമകൃഷ്ണന്റെ മകൻ പ്രദീഷിനെയാണ് (45) കാണാതായത്. ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടും പറയാതെ സെപ്റ്റംബർ 22ന് നാട്ടിലേക്കു വരികയായിരുന്നു. എന്നാൽ ഇയാള്‍ ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല. വ്യാഴാഴ്ച രാത്രി വിമാനമിറങ്ങിയ പ്രദീഷ് മാസ്കും നീല ഷർട്ടും കറുപ്പ് പാന്റ്സും ധരിച്ച് പ്രധാന കവാടത്തിലൂടെ പുറത്തേക്കുവരുന്ന ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രദീഷ് രണ്ടു ദിവസമായിട്ടും എത്താത്തതിൽ വീട്ടുകാരും ഷാർജയിലുള്ള പ്രദീഷിന്റെ കുടുംബവും ആശങ്കയിലാണ്. പിതാവിന്റെ പരാതിയിൽ കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Eng­lish Sum­ma­ry: Four days after land­ing in Karipur: Fam­i­ly says Pradish has not reached home yet

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.