ഹൂസ്റ്റണില്‍ ഹെലികോപ്റ്റര്‍ റേഡിയോ ടവറിലിടച്ച് തീപിടിച്ച് നാല് പേര്‍ മരിച്ചു. തിങ്കളാഴ്ച്ച ഹൂസ്റ്റണിലെ സെക്കൻഡ് വാർഡിലായിരുന്നു അപകടം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.ആർ44 എന്ന എയർക്രാഫ്റ്റാണ് അപകടത്തിൽപെട്ടത്.
എല്ലിങ്ടൻ ഫീൽഡിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ ആണ് അപകടത്തിൽപെട്ടത്. എന്നാൽ ഇത് എവിടേക്ക് പോകുകയായിരുന്നത് സംബന്ധിച്ച വിവരങ്ങൾ ഇനിയും കണ്ടെത്താനുണ്ട്.അപകടത്തിൽ മരിച്ചവർ ആരൊക്കെയെന്നതിൽ ഇതുവരെ ഒരു സ്ഥിരീകരണം വന്നിട്ടില്ല.ഹെലികോപറ്ററിൽ ആകെ എത്ര യാത്രക്കാർ ഉണ്ടായിരുന്നു, ആർക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. അപകടകാരണവും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Four dead after helicopter crashes into radio tower in Houston
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.