5 March 2026, Thursday

Related news

February 27, 2026
February 27, 2026
February 26, 2026
February 21, 2026
February 17, 2026
February 17, 2026
February 12, 2026
February 11, 2026
February 10, 2026
February 9, 2026

തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

Janayugom Webdesk
തിരുപ്പൂര്‍
September 4, 2023 2:24 pm

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ പല്ലടത്തിനടുത്ത് കള്ളക്കിണറില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി. പ്രദേശത്തെ ബിജെപി  നേതാവ് മോഹന്‍രാജ്, അമ്മ പുഷ്പവതി, ചിറ്റമ്മ രത്‌നാംബാള്‍, മരുമകന്‍ സെന്തില്‍കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

വീട്ടില്‍ കയറിയ അക്രമിസംഘം വാളുപയോഗിച്ച് വെട്ടുകയായിരുന്നു. മരിച്ച മോഹന്‍രാജ് ദീര്‍ഘകാലമായി ബിജെപിയുടെ കള്ളക്കിണര്‍ ബൂത്ത് പ്രസിഡന്റാണ്.

ഏതാനും ദിവസം മുന്‍പ് സെന്തില്‍കുമാറിന്റെ വീട്ടിലെ ഡ്രൈവറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് കൊല നടത്തിയതെന്ന് സൂചനയുണ്ട്. മൃതദേഹങ്ങള്‍ പല്ലടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: four from a fam­i­ly hacked to death in tirupur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.