21 January 2026, Wednesday

Related news

January 21, 2026
January 14, 2026
January 12, 2026
January 11, 2026
January 7, 2026
January 2, 2026
December 28, 2025
December 28, 2025
December 28, 2025
December 26, 2025

യു എസിൽ കാണാതായ നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
പെൻസിൽവാനിയ
August 3, 2025 9:36 pm

അമേരിക്കയിൽ കഴിഞ്ഞ അഞ്ച് ദിവസമായി കാണാതായ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആശാ ദിവാൻ(85), കിഷോർ ദിവാൻ(89), ശൈലേഷ് ദിവാൻ(86), ഗീതാ ദിവാൻ(84) എന്നിവരാണ് മരിച്ചത്. ജൂലൈ 29ന് പെൻസിൽവാനിയയിലെ പീച്ച് സ്ട്രീറ്റിലെ ഒരു ബർഗർ കിംഗ് ഔട്ട്‌ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടത്. ഇവിടെയുള്ള നിരീക്ഷണ ക്യാമറകളിൽ, നാലംഗ സംഘത്തിലെ രണ്ടുപേർ റെസ്റ്റോറന്റിലേക്ക് കയറുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇവരുടെ അവസാനത്തെ ക്രെഡിറ്റ് കാർഡ് ഇടപാടും ഇവിടെ വെച്ചാണ് നടന്നത്.

ഇവർ സഞ്ചരിച്ചിരുന്ന ഇളം പച്ച നിറമുള്ള ടൊയോട്ട കാംറി കാർ ബിഗാ വീലിംഗ് ക്രീക്ക് റോഡിൽ അപകടത്തിൽപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഉൾപ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ അഞ്ചു മണിക്കൂറിലേറെ സമയമെടുത്തു. മാർഷൽ കൗണ്ടിയിലെ പാലസ് ഓഫ് ഗോൾഡ് എന്ന ആരാധനാലയത്തിലേക്കുള്ള യാത്രയിലായിരുന്നു ഇവരെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇവിടെ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഇവർക്കായി തിരച്ചിൽ നടക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.