തൃശൂർ കണ്ണാറയിൽ തേനീച്ചയുടെ കുത്തേറ്റ് നാലുപേർക്ക് പരിക്ക്. കണ്ണാറ സ്വദേശികളായ തങ്കച്ചൻ (67), ജോമോൻ ഐസക് (39), ബെന്നി വർഗ്ഗീസ് (50), റെനീഷ് രാജൻ (36) എന്നിവർക്കാണ് പരിക്കേറ്റത്. ചികിത്സയിലുള്ള തങ്കച്ചന്റെ നില ഗുരുതരമാണ്. പറമ്പിലേക്ക് പോയ തങ്കച്ചന് കുത്തേറ്റ വിവരം അറിഞ്ഞ് രക്ഷിക്കാൻ പോയപ്പോഴാണ് മറ്റു മൂന്നു പേർക്ക് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.