അക്ഷയ, വിൻ‑വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിര്‍മല്‍ എന്നീ ഭാഗ്യക്കുറികളുടെ പേര് മാറ്റുന്നു. എല്ലാ ടിക്കറ്റുകളുടെയും സമ്മാനത്തുകയും 1 കോടി രൂപയാക്കി. സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിവയാണ് പുതിയ പേരുകള്‍. ടിക്കറ്റ് വിലയും 40 രൂപയില്‍ നിന്ന് 50 രൂപയാക്കി. ഈ മാസം അവസാനത്തോടെ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഏറ്രവും കുറഞ്ഞ സമ്മാനത്തുക 100 രൂപയില്‍ നിന്ന് 50 രൂപയാക്കി കുറച്ചിട്ടുണ്ട്. ഇത് വരെ 3 ലക്ഷം സമ്മാനങ്ങള്‍ നല്‍കിയിരുന്നത് 6.5 ലക്ഷമാക്കി. ആകെ 24.12 കോടി രൂപ വിതരണം ചെയ്യും. രണ്ടാം സമ്മാനം പരമാവധി 10 ലക്ഷം രൂപ എന്നത് 50 ലക്ഷമാക്കി ഉയര്‍ത്തി. 1 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 5 മുതല്‍ 25 ലക്ഷം രൂപ വരെയാക്കും. അവസാന നാലക്കത്തിന് നല്‍കിയിരുന്ന ഏറ്റവും വലിയ സമ്മാനത്തുക 5000 രൂപയുടെ എണ്ണം 23ല്‍ നിന്ന് 18 ആക്കി കുറച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.