23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 21, 2024
November 20, 2024
November 17, 2024
November 11, 2024

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ ശ്വാസം മുട്ടി മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 25, 2024 5:59 pm

ദ്വാരകയിലെ പ്രേം നഗർ പ്രദേശത്ത് വീടിന് തീപിടിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ശ്വാസം മുട്ടി മരിച്ചു.ഹീരാ സിംഗ് കക്കർ (48), ഭാര്യ നീതു (40), മക്കളായ റോബിൻ (22), ലക്ഷയ് (21) എന്നിവരാണ് മരിച്ചത്. 

പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തം ഉണ്ടായത് .തുടര്‍ന്ന് രണ്ട് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഇൻവെർട്ടറില്‍ നിന്നുണ്ടായ തീ സോഫയിലേക്ക് പടരുകയും അവിടെ നിന്നു വീടുനുള്ളില്‍ മുഴുവന്‍ വ്യാപിക്കുകയായിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ തീ അണച്ചെങ്കിലും വീടിനുള്ളിൽ പുക തങ്ങിനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഫയർ സർവീസസ് ഉദ്യോഗസ്ഥര്‍ എത്തി നാലുപേരെയും റാവു തുലാറാം മെമ്മോറിയൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. അപകടത്തില്‍ ഹീരാ സിങ് കക്കറിന്റെ അമ്മ സീതാദേവിയ്ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Eng­lish Sum­ma­ry: Four mem­bers of a fam­i­ly d ied of suf­fo­ca­tion in a house fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.