28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 8, 2025
March 27, 2025
March 4, 2025
February 19, 2025
February 1, 2025
December 31, 2024
October 28, 2024
October 26, 2024
October 12, 2024
September 30, 2024

ഉത്തര്‍പ്രദേശില്‍ വീടിനുതീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു

Janayugom Webdesk
ഗുരുഗ്രാം
October 26, 2024 2:11 pm

ഉത്തര്‍പ്രദേശിലെ സരസ്വതി എന്‍ക്ലേവില്‍ വീടിന് തീപിടിച്ച് നാല് പേര്‍ വെന്ത് മരിച്ചു. ഗുരുഗ്രാമിലെ ഒരു വസ്ത്ര നിര്‍മ്മാണ ശാലയില്‍ തയ്യല്‍ക്കാരായി ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവര്‍ താമസിച്ചു വന്നിരുന്ന വാടകവീടിന് തീപിടിച്ചത്. മുഹമ്മദ് മുഷ്താക്ക്(28)നൂര്‍ ആലം(27),സാഹില്‍(22),അമന്‍(17) എന്നിവരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.