സെമികണ്ടക്ടര്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ കൈകോര്‍ക്കാന്‍ ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യയും, സിംഗപ്പൂരും. പ്രധാനമന്ത്രിനരേന്ദ്രമോഡിയും, സിംഗപ്പൂര്‍ സന്ദര്‍ശനത്തിലാണ് വിവിധ മേഖലകളില്‍ സഹകരണം ഉറപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണാപത്രങ്ങള്‍കൈമാറിയത്.ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, ഹരിത ഇടനാഴികളും സുസ്ഥിരതയും, ഭക്ഷ്യ സുരക്ഷ, സെമികണ്ടക്ടര്‍ വ്യവസായം ഉള്‍പ്പെടെയുള്ള നൂതന ഉല്‍പ്പാദനമേഖല, ആരോഗ്യം, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകള്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നാല് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം, സൈബര്‍ സെവ്യൂരിറ്റി, സൂപ്പര്‍ കംപ്യൂട്ടിങ്, ക്വാണ്ടം കംപ്യൂട്ടിങ്, എഐ, 5ജി തുടങ്ങിയ മേഖലകളിലെ സാങ്കേതിക കൈമാറ്റം ഉള്‍പ്പെടെയാണ് ലക്ഷ്യമിടുന്നത്. സെമി കണ്ടക്ട്ര്‍ ക്ലസ്റ്റര്‍ വികസിപ്പിക്കല്‍, രൂപ കല്പന നിര്‍മാണം, എന്നിവയില്‍ ഇന്ത്യയെ സഹായിക്കാനും ധാരണയായിട്ടുണ്ട്. സെമി കണ്ടക്ടര്‍ രംഗത്ത് രാജ്യന്തര നിലവാരത്തില്‍ സജീവമായ സിംഗപ്പൂര്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപത്തിനുള്ള സാധ്യതയും തേടും.
ആരോഗ്യ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ മാനവശേഷി വികസനത്തിനുള്ള പങ്കാളിത്തത്തിനും ധാരയായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സിംഗപ്പൂരില്‍ തൊഴില്‍ സാധ്യതകളും ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.മന്ത്രിതല വട്ടമേശ യോഗത്തിന് മുന്നോടിയായി സിംഗപ്പൂരിലെ പ്രസിദ്ധമായ സെമികണ്ടക്ടര്‍ വ്യവസായ മേഖലയും മോഡി സന്ദര്‍ശിച്ചു. സിംഗപ്പൂരിലെ മുന്‍നിര കമ്പനി ഉടമകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് അവര്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.