15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 1, 2025
January 19, 2025
January 10, 2025
December 31, 2024
December 24, 2024
December 9, 2024
November 28, 2024
October 22, 2024
September 24, 2024

നാല് പട്ടയങ്ങൾ റദ്ദാക്കി, 13.79 ഏക്കർ ഭൂമി തിരിച്ചു പിടിച്ചു;ചൊക്രമുടി കൈയ്യേറ്റത്തിൽ നടപടിയുമായി റവന്യു വകുപ്പ്

Janayugom Webdesk
തൊടുപുഴ
March 14, 2025 9:30 pm

റവന്യു മന്ത്രി കെ രാജന്റെ നിർദേശപ്രകാരം ചൊക്രമുടി കൈയ്യേറ്റത്തിൽ നടപടിയുമായി റവന്യു വകുപ്പ്. നാല് പട്ടയങ്ങൾ റദ്ദാക്കി. 13.79 ഏക്കർ ഭൂമി തിരിച്ചു പിടിച്ചു.. അനധികൃതമായി ഭൂമി കയ്യേറിയവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാനും മന്ത്രി കെ രാജൻ നിർദേശം നൽകി. വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാകും നടപടി. സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

നടപടി ഒഴിവാക്കാൻ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരകളാണ് ചൊക്രമുടി. ജൈവവൈവിധ്യ കേന്ദ്രമായ ചൊക്രമുടി മലനിരകൾ റവന്യു സംരക്ഷിത ഭൂപ്രദേശമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.