12 December 2025, Friday

Related news

December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025

ജമ്മുകശ്മീരിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2024 12:00 pm

ജമ്മുകശ്മീരിലെ ‍‍ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 10 പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ നദിയിൽ ബട്വാരിയ മേഖലയിലാണ് ബോട്ടപകടമുണ്ടായത്.

20 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കാണാതായവർക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്ര​ദേശത്തുണ്ടായ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നിരുന്നു. തിങ്കളാഴ്ച പെയ്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. ജമ്മു-ശ്രീനഗർ ദേശീയപാതയാണ് കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത. 

Eng­lish Summary:
Four peo­ple died in a boat cap­siz­ing acci­dent in the Jhelum riv­er in Jam­mu and Kashmir

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.