
ജാർഖണ്ഡിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ നാല് പേർ ശ്വാസംമുട്ടി മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. സഹോദരന്മാരായ അജയ് ചൗധരി (50), ചന്ദ്രശേഖർ ചൗധരി (42), രാജു ശേഖർ ചൗധരി (55), മാൽതു റാം എന്നിവരാണ് മരിച്ചത്. നവാഡ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ഡിഐജി (പാലമു റേഞ്ച്) നൗഷാദ് ആലം പറഞ്ഞു. സെപ്റ്റിക് ടാങ്കിന്റെ മൂടി തുറക്കുന്നതിനിടെ വിഷവാതകങ്ങൾ ശ്വസിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.