ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാല് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേയ്ക്ക് മടങ്ങി. ബോയിങ് തകരാര്‍ മൂലവും മില്‍ട്ടണ്‍ ചുഴലിക്കാറ്റും മൂലവുമാണ് ഭൂമിയിലേയ്ക്ക് തിരികെയുള്ള യാത്ര വൈകിയത്.മെക്‌സിക്കോ ഉള്‍ക്കടലിലേയ്ക്കാണ് സ്‌പേസ് എക്‌സ് ബഹിരാകാശ യാത്രികരുമായി ഇറങ്ങിയത്. മൂന്ന് അമേരിക്കക്കാരും രണ്ട് മാസം മുമ്പ് തിരിച്ചെത്തേണ്ടതായിരുന്നു. നാസയുടെ മാത്യു ഡൊമനിക്, മൈക്കല്‍ ബരാറ്റ്, ജീനെറ്റ് എസ്പ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗ്രെബെന്‍കിന്‍ എന്നിവരാണ് തിരികെയെത്തിയത്. ഇവരിൽ ഒരാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹിരാകാശ സഞ്ചാരിയുടെ പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായ കാരണവും നാസ വെളിപ്പെടുത്താൻ തയാറായില്ല. സുനിത വില്യംസും ബുച്ച് വില്‍മോറും ഫെബ്രുവരിയില്‍ തിരികെയെത്തുമെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.