അമ്പലപ്പുഴ റെയിൽവേസ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ നാലുതീവണ്ടികൾ പരീക്ഷണാടിസ്ഥാനത്തിൽ കടത്തിവിടാൻ റെയിൽവേ തീരുമാനം.അമ്പലപ്പുഴയിൽ സ്റ്റോപ്പുള്ള തിരുവനന്തപുരം-മംഗലാപുരം എറനാട് എക്‌സ്‌പ്രസ്, കൊല്ലം- ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ‑കൊല്ലം പാസഞ്ചർ, ഗുരുവായൂർ‑തിരുവനന്തപുരം ഇന്റർസിറ്റി, തിരുവനന്തപുരം-മുംബൈ പ്രതിവാര എക്‌സ്‌പ്രസ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോം വഴി കടത്തിവിടുക.
നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒരു തീവണ്ടിയും പ്രവേശിക്കുന്നില്ല. ഇത് ഇവിടെനിന്നുള്ള ദൈനംദിന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് തീവണ്ടികൾ പ്രവേശിക്കുന്ന ഇരുഭാഗങ്ങളിലും ക്രോസിങ്ങുള്ളതിനാൽ ഇതുമൂലമുള്ള സമയനഷ്ടം ഒഴിവാക്കന്നതിനാണ് റെയിൽവേ പ്ലാറ്റ്‌ഫോം ഒഴിവാക്കിയത്. ഒരു തീവണ്ടി ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോകുമ്പോൾ നാലും അഞ്ചും മിനിറ്റാണ് അധികമായി വേണ്ടിവരുന്നത്. തീവണ്ടികൾ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിൽ മാത്രമെത്തുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ലിഫ്റ്റ് സൗകര്യമില്ലാത്ത ഇവിടെ ഉയരത്തിലുള്ള പാലം കടന്നുവേണം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽനിന്നു രണ്ടിലും മൂന്നിലുമെത്തേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.