22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 12, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയ നാലുവയസുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍

Janayugom Webdesk
തിരുവനന്തപുരം
September 4, 2023 4:38 pm

മലയന്‍കീഴില്‍ നാലുവയസുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അശ്വതി ഭവനില്‍ അനീഷിന്റെ മകന്‍ അനിരുദ്ധാണ് ഇന്ന് രാവിലെ മരിച്ചത്.

ഓണാഘോഷത്തിന്റെ ഭാഗമായി അനീഷും കുടുംബവും ഗോവയില്‍ വിനോദയാത്ര പോയിരുന്നു. ഇതിനുശേഷം തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കുട്ടിയെ മലയന്‍കീഴിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൈക്കാട് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. എന്നാല്‍ കാര്യമായ അസുഖങ്ങളൊന്നും കുട്ടിക്ക് കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടിലേക്ക് തന്നെ മടക്കിയ അയച്ചു.

വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത പ്രകടപ്പിച്ച കുട്ടി രാവിലെ മരിക്കുകയായിരുന്നു. ഗോവയില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നുണ്ടായ വിഷബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

Eng­lish Summary:Four-year-old boy dies after return­ing from Goa trip; Rel­a­tives say food poisoning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.