13 February 2026, Friday

Related news

February 7, 2026
February 6, 2026
January 29, 2026
January 26, 2026
January 26, 2026
January 25, 2026
January 23, 2026
January 18, 2026
January 14, 2026
January 13, 2026

രാജസ്ഥാനില്‍ നാലു വയസുകാരിയെ പീ ഡിപ്പിച്ച് എസ്‌ഐ; പ്രതിഷേധം ശക്തം

Janayugom Webdesk
ജയ്പൂര്‍
November 11, 2023 10:37 am

രാജസ്ഥാനില്‍ നാലു വയസുകാരിയെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു. ദോസ ജില്ലയില്‍ കഴിഞ്ഞ സംഭവം. കുഞ്ഞിനെ വാത്സല്യം കാട്ടി മുറിയിലെത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയായിരുന്നു. ജില്ലയിലെ ലാല്‍സോട്ട് പ്രദേശത്താണ് പ്രതി താമസിക്കുന്നത്. 

അതേസമയം ജനക്കൂട്ടം രാഹുവാസ് പൊലീസ് സ്റ്റേഷനിലെത്തി പൊലീസിനെതിരെ ശക്തമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിയെ പൊലീസിന് കൈമാറുന്നതിന് മുമ്പ് ആള്‍ക്കൂട്ടം ഇയാളെ ആക്രമിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടിക്കുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് പ്രതിഷേധം ഉയരുന്നത്. പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഇയാളെ സര്‍വീസില്‍ നിന്നും ഒഴിവാക്കിയതായും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Four-year-old girl molest­ed by SI in Rajasthan; The protest is strong
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.