
സാഹസിക വാഹന അഭ്യാസത്തിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് പതിനാലുകാരന് ദാരുണാന്ത്യം. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ വച്ചാണ് സംഭവം. ചാമക്കാല സ്വദേശി സിനാനാണ് മരിച്ചത്. നരഹത്യ വകുപ്പു ചുമത്തി ഡ്രൈവര്‍ ഷജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ബിച്ച് കാണാനെത്തിയ വിദ്യാര്‍ഥികളുമായി ഷജീര്‍ സാഹസിക അഭ്യാസം നടത്തുന്നതിനിടെയാണ് വാഹനം മറിഞ്ഞ് കുട്ടി മരിച്ചത്.
നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് റൗഡി സദ്ദാം എന്നറിയപ്പെടുന്ന ഷജീർ. ബീച്ച് കാണാനെത്തിയതായിരുന്നു സിനാനും മൂന്നു സുഹൃത്തുക്കളും. ഈ സമയം ഷജീര്‍ ജിപ്സിയുമായി ബീച്ചില്‍ സാഹസിക അഭ്യാസ പ്രകടനം നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍ ചോദിച്ചതോടെ അവരെ കയറ്റി ഇരുത്തിയായി അഭ്യാസ പ്രകടനം. അതിനിടെയാണ് പെട്ടെന്ന് നിയന്ത്രണം വിട്ട് ജിപ്സി മറിഞ്ഞത്. തെറിച്ചു വീണ സിനാൻ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.