അമേരിക്കയില്‍ നിന്ന് തിരിച്ചയച്ച ഇന്ത്യക്കാരായ 12 അനധികൃത കുടിയേറ്റക്കാര്‍ നാലാംഘട്ടത്തില്‍ ഇന്ത്യയിലെത്തി. ഇവരില്‍ പഞ്ചാബുകാരായ നാലുപേരും ഹരിയാനക്കാരായ മൂന്നുപേരും ഉള്‍പ്പെടുന്നു. പനാമയില്‍ നിന്ന് തുര്‍ക്കി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇസ‍്താംബുള്‍ വഴിയാണ് ഇവരെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ‍്ട്ര വിമാനത്താവളത്തിലിറങ്ങിയത്. കുടിയിറക്കപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിന് പനാമയും കോസ്റ്ററിക്കയും യുഎസുമായി സഹകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഏഷ്യന്‍ രാജ്യങ്ങളിലുള്ള നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ലാത്തവരെയും സര്‍ക്കാരുകള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവരെയും പനാമ, കോസ്റ്ററിക്ക എന്നീ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് യുഎസ് മാറ്റുകയാണ്. യുഎസില്‍ നിന്ന് നാടുകടത്തിയ 300ലധികം കുടിയേറ്റക്കാരെ പനാമ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. അവിടെ നിന്നാണ് ഇവരെ മാതൃരാജ്യങ്ങളിലേക്ക് കയറ്റിവിടുന്നത്. ഇവരില്‍ 40 ശതമാനം പേര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.