18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 12, 2024
September 10, 2024
August 9, 2024
July 20, 2024
March 26, 2024
March 25, 2024
March 23, 2024
March 1, 2024
February 23, 2024
February 10, 2024

റഷ്യക്ക് നാലാംഘട്ട ഉപരോധം

Janayugom Webdesk
ആംസ്റ്റര്‍ഡാം
March 15, 2022 11:14 pm

റോമൻ അബ്രമോവിച്ചിന്റെ ആസ്തി മരവിപ്പിക്കലുള്‍പ്പെടെ റഷ്യക്കെതിരായ നാലാംഘട്ട ഉപരോധത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റഷ്യയും ഉപരോധം ഏര്‍പ്പെടുത്തി. സ്റ്റീൽ ഉല്പന്നങ്ങളുടെ ഇറക്കുമതിക്കും റഷ്യൻ ഊർജ മേഖലയില്‍ പുതിയ നിക്ഷേപത്തിനും ഉപരോധം ഏര്‍പ്പെടുത്തും. 300 യൂറോയിൽ കൂടുതലുള്ള ആഡംബര വസ്തുക്കളുടെ കയറ്റുമതിയും നിരോധിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ക്രെഡിറ്റ് റേറ്റിങ്ങ് ഏജൻസികൾ റഷ്യൻ കമ്പനികളുടെ റേറ്റിങിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനം സാമ്പത്തിക വിപണിയില്‍ റഷ്യന്‍ കമ്പനികള്‍ക്കുള്ള പ്രവേശനം നഷ്ടപ്പെടുത്തും. ഉപരോധങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ വോഡ്കയുടെ ഇറക്കുമതിക്ക് ബ്രിട്ടൻ 35 ശതമാനം അധിക തീരുവ ചുമത്തിയിട്ടുണ്ട്. സ്റ്റീൽ, മരം, ധാന്യങ്ങൾ, പാനീയങ്ങൾ, മത്സ്യങ്ങൾ എന്നിവയും അധിക ഇറക്കുമതി തീരുവ ചുമത്തിയവയുടെ പട്ടികയിലുണ്ട്. വ്യക്തിഗത ഉപരോധങ്ങളുടെ പട്ടികയും യൂറോപ്യന്‍ യൂണിയന്‍ വിപുലപ്പെടുത്തി. ബിസിനസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും റഷ്യയില്‍ നിന്നുള്ള വിവിധ കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്. വിത്തപ്രഭുക്കള്‍, പുടിന്‍ അനുകൂലികള്‍, ആശയ പ്രചാരകര്‍, വ്യോമയാന, സൈനിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, കപ്പല്‍ നിര്‍മ്മാതാക്കള്‍ തുടങ്ങിയ സകലമേഖലകളിലും റഷ്യയ്ക്കെതിരായ ഉപരോധം ശക്തമാക്കിയിരിക്കുകയാണ്. നിലവിലെ പട്ടികയനുസരിച്ച് അറുന്നൂറിലധികം പേരാണ് യൂറോപ്യന്‍ യൂണിയന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബൈഡനെ കൂടാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, തുടങ്ങി ബൈഡന്‍ ഭരണകൂടത്തിലെ പത്ത് ഉദ്യോഗസ്ഥര്‍ക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെയാണ് റഷ്യ ഉപരോധമേര്‍പ്പെടുത്തിയത്. പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ നേതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്റെ പ്രതികാരനടപടിയുടെ ഭാഗമാണ് ഉപരോധമെന്ന് മോസ്കോ പറഞ്ഞു.

Eng­lish sum­ma­ry; Fourth round of sanc­tions against Russia

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.