11 February 2026, Wednesday

ഫ്രാങ്കിനെ ടോട്ടന്‍ഹാം പുറത്താക്കി

Janayugom Webdesk
ലണ്ടന്‍
February 11, 2026 7:40 pm

പരിശീലകന്‍ തോമസ് ഫ്രാങ്കിനെ ടോട്ടന്‍ഹാം ഹോട്‌സ്പർ പുറത്താക്കി. പ്രീമിയർ ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെതിരെയുള്ള നോർത്ത് ലണ്ടൻ ഡെർബിക്ക് 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ നടപടി. 2018ൽ ബ്രെന്റ്ഫോർഡിൽ ചേരുകയും 2021ൽ ടീമിനെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്ത 52കാരനായ ഫ്രാങ്ക്, കഴിഞ്ഞ വേനൽക്കാലത്താണ് ആഞ്ചെ പോസ്റ്റെകോഗ്ലോയ്ക്ക് പകരം സ്പർസിന്റെ മാനേജരായി ചുമതലയേറ്റത്. “പുരുഷ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് മാറ്റം വരുത്താൻ ക്ലബ് തീരുമാനിച്ചു, തോമസ് ഫ്രാങ്ക് ഇന്ന് ചുമതലയൊഴിയും” എന്ന് സ്പർസ് അറിയിച്ചു. 

മുന്‍ പരിശീലകന്‍ പോസ്റ്റെകോഗ്ലോ ടീമിനെ ചരിത്രപരമായ യൂറോപ്പ ലീഗ് വിജയത്തിലേക്ക് നയിച്ചെങ്കിലും കഴിഞ്ഞ സീസണിൽ 17-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ കഷ്ടിച്ചാണ് തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെട്ടത്. ചാമ്പ്യൻസ് ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടോട്ടന്‍ഹാം നേരിട്ട് റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടി. എന്നാൽ പ്രീമിയർ ലീഗിലാകട്ടെ, റെലഗേഷൻ മേഖലയ്ക്ക് വെറും അഞ്ച് പോയിന്റ് മാത്രം മുകളിൽ 16-ാം സ്ഥാനത്താണ് ടീം ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.