11 December 2025, Thursday

Related news

December 7, 2025
November 30, 2025
November 25, 2025
November 15, 2025
November 3, 2025
November 3, 2025
October 26, 2025
October 18, 2025
October 14, 2025
October 14, 2025

ലണ്ടനിലെ ഹോട്ടലില്‍ പാര്‍ട്ട്ണര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സംവിധായിക ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം
August 10, 2025 8:46 am

ലണ്ടനിലെ ഒരു ഹോട്ടലിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഒരു കോടി 17 ലക്ഷം രൂപയുടെ തട്ടിപ്പ്. സിനിമ സംവിധായകയായ ഹസീനയും സുഹൃത്ത് ബിജു ഗോപിനാഥും ചേർന്നാണ് തിരുവനന്തപുരം സ്വദേശിയായ സുനിലിനെ കബളിപ്പിച്ചത്.

മ്യൂസിയം പൊലീസ് ഹസീനയ്ക്കും ബിജു ഗോപിനാഥിനുമെതിരെ ഈ മാസം മൂന്നാം തീയതിയാണ് കേസെടുത്തത്. ലണ്ടൻ ഈസ്റ്റ് ഹാമിലെ ‘തട്ടുകട’ എന്ന ഹോട്ടലിൽ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞാണ് 1,17,41,700 രൂപ തട്ടിയെടുത്തത്. ഈ തട്ടിപ്പ് വാർത്തയായതോടെ പരാതിക്കാരനെ വെല്ലുവിളിച്ചുകൊണ്ട് രണ്ടാം പ്രതിയായ ബിജു ഗോപിനാഥ് രംഗത്തെത്തി. താനാണ് പണം വാങ്ങിയതെന്നും, വാർത്ത കൊടുത്തതുകൊണ്ട് ഇനി പണം തിരികെ നൽകില്ലെന്നും പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഒന്നാം പ്രതിയായ ഹസീനയുമായുള്ള പണമിടപാടുകളെക്കുറിച്ചും ബിജു ഗോപിനാഥ് ശബ്ദരേഖയിൽ വിശദമാക്കുന്നുണ്ട്. നിലവിൽ യുകെയിലുള്ള പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.