
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെ കേസിലെ മുഖ്യപ്രതിയെ പേരാമ്പ്ര പൊലീസ് പിടികൂടി. ബാലുശ്ശേരി സ്വദേശി കുഞ്ഞാലേരി ഷൈലേഷ് (58)ആണ് പേരാമ്പ്ര സ്വദേശികളുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. പരസ്യം നൽകി ആളുകളെ സ്ഥാപനത്തിലേക്ക് ആകർഷിക്കുകയും പിന്നീട് തമിഴ്‍നാട്ടിലെ ട്രിച്ചിയിൽ വെച്ച് റിക്രൂട്ട്മെന്റ് നടത്തി വ്യാജ നിയമന ഉത്തരവ് നൽകുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്. വ്യാജ ട്രെയിനിംഗ് നൽകി വിശ്വസിപ്പിച്ച ശേഷം ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതോതിൽ പണം വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിലായിരുന്നു. പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബാലുശ്ശേരി തുരുത്ത്യാട് വെച്ചാണ് പിടിയിലായത്. വലിയ തോതിൽ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് പ്രതി നയിച്ചിരുന്നത്. പത്തോളം നായ്ക്കളായിരുന്നു ഇയാളുടെ വീടിന് കാവൽ. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ ജംഷീദിന്റെ നേൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.