27 December 2024, Friday
KSFE Galaxy Chits Banner 2

Related news

April 29, 2024
September 13, 2023
August 31, 2023
August 22, 2023
July 24, 2023
July 23, 2023
June 15, 2023
May 9, 2023
October 14, 2022
March 8, 2022

ഓൺലൈൻ ആപ് വഴി കോടികളുടെ തട്ടിപ്പ്: മുഖ്യ പ്രതി അറസ്റ്റിൽ

Janayugom Webdesk
തൃശൂര്‍
April 29, 2024 7:33 pm

മൈ ക്ലബ് ട്രേഡ്സ് ( MCT) എന്ന ഓൺ ലൈൻ ആപ്പ് വഴി ജില്ലയിൽ 5 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശി വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹനെ (46) പോലീസ് അറസ്റ്റ് ചെയ്തു. എംസിടി എന്ന ഓൺ ലൈൻ തട്ടിപ്പിൻെറ മുഖ്യ സൂത്രധാരനും പ്രൊമോട്ടറും നിയമോപദേശകനും ആയിരുന്നു പ്രതി. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ വ്യക്തികള്‍ക്ക് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞ്, പണം നേരിട്ട് സ്വീകരിച്ചായിരുന്നു തട്ടിപ്പ്. എംസിടിയിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിന് തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. 

കേരളത്തിലെ വിവിധ ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസുകൾ നടത്തി ആളുകളെ ആകർഷിച്ചായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം 29 കേസുകൾ ആണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 2021 ൽ എംസിടിയുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ എംസിടി എന്ന പേര് മാറ്റി എഫ് ടി എല്‍ ( Future Trade Link ) എന്നും ഗ്രൗണ്‍ ബക്സ് എന്നും പേരു മാറ്റിയാണ് തട്ടിപ്പ് തുടർന്നിരുന്നത്. കേസ് പിൻവലിക്കാൻ വേണ്ടി പണം നിക്ഷേപിച്ചവരുടെ മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ കാണുന്ന ഡോളറിന് പകരമായി പണം നിക്ഷേപിച്ചവർക്ക് എമര്‍ കോയിന്‍ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. 

ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ ജാമ്യം ലഭിക്കുന്നതിന് ജില്ലാ സെഷൻസ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയിൽ നൽകിയ ജാമ്യ ഹർജിയും തള്ളിയതിനെ തുടർന്നാണ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻെറ മേൽനോട്ടത്തിൽ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മീഷണർ ആർ. മനോജ് കുമാറിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ എ. എം യാസിൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ വിനോദ് കെ എം, ജെസി ചെറിയാൻ, ശശികുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനേഷ്, സാമു എന്നിവരും ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: Fraud of crores through online app: Main accused arrested

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.