19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 17, 2024
October 27, 2024
October 9, 2024
October 6, 2024
September 17, 2024
September 17, 2024
September 16, 2024
September 10, 2024
September 2, 2024

പഞ്ചാബിൽ ജൂലൈ ഒന്നു മുതൽ സൗജന്യ വൈദ്യുതി

Janayugom Webdesk
ചണ്ഡിഗഡ്
April 16, 2022 8:30 pm

പഞ്ചാബിൽ ജൂലൈ ഒന്നു മുതൽ കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി സർക്കാർ. 16 ന് പഞ്ചാബിലെ ജനങ്ങൾക്ക് വലിയ വാർത്ത നൽകുമെന്ന് ജലന്ധറിൽ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഭഗവന്ത്‍മാൻ പറഞ്ഞിരുന്നു.

പഞ്ചാബിലെ എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ മാൻ ചൊവ്വാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തിയതായി എഎപി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ മാസം സംസ്ഥാനത്ത് വാതില്‍പടി റേഷൻ വിതരണ പദ്ധതി ഭഗവന്ത്‍മാൻ അവതരിപ്പിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പിലെ എഎപിയുടെ പ്രധാന പ്രചാരണ അജണ്ടയുമായിരുന്നു.

Eng­lish sum­ma­ry; Free elec­tric­i­ty in Pun­jab from July 1

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.