23 January 2026, Friday

Related news

January 8, 2026
December 27, 2025
December 18, 2025
December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025

1001 ദിവസം പിന്നിട്ട് ജോയിന്റ് കൗൺസിലിന്റെ സൗജന്യ ഭക്ഷണ വിതരണം

Janayugom Webdesk
തിരുവനന്തപുരം
September 30, 2024 10:22 pm

ജോയിന്റ് കൗണ്‍സിലിന്റെ സൗജന്യ ഭക്ഷണ വിതരണം 1001 ദിവസം പിന്നിട്ടു. ഇന്ന് ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വഹിച്ചു. ‘വിശക്കരുതാർക്കും — സാന്ത്വനം’ പദ്ധതിയുടെ ഭാഗമായാണ് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണ വിതരണം നടന്നുവരുന്നത്. കോവിഡ് മഹാദുരന്തകാലത്ത് നഗരത്തിൽ ഒറ്റപ്പെട്ടു പോയ മനുഷ്യർക്ക് ഭക്ഷണ വിതരണത്തിനായി ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ മുന്നിലാണ് സാന്ത്വനം ഭക്ഷണ വിതരണകൗണ്ടർ സ്ഥാപിച്ചത്. സർക്കാർ ജീവനക്കാർ വീടുകളിൽ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന പൊതികളാണ് വിതരണം ചെയ്യുന്നത്. 

ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ പി ഗോപകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, എഐഎസ്ജിഇസി ജനറല്‍ സെക്രട്ടറി സി ആര്‍ ജോ‌സ‌്പ്രകാശ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ എം എസ് സുഗൈദകുമാരി, സെക്രട്ടറിമാരായ എസ് സജീവ്, എം എം നജീം തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിൽ ഇന്നലെ സൗജന്യമായി ഭക്ഷണ വിതരണം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.