അടുത്ത ഒരുവര്‍ഷം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി സൗജന്യമായി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതോടെ ഡിസംബര്‍ 31ന് അവസാനിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നീട്ടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഗരീബ് കല്യാണ്‍ അന്നയോജനയും ഭക്ഷ്യസുരക്ഷാ പദ്ധതിയും സംയോജിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 80 കോടിയോളം ജനങ്ങള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും പ്രതിവര്‍ഷം രണ്ടുലക്ഷം കോടിരൂപ ഇതിനായി ചെലവ് വരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ ഒരാള്‍ക്ക് പ്രതിമാസം അഞ്ചുകിലോ അരിയാണ് രണ്ടുരൂപാ നിരക്കില്‍ ലഭിക്കുന്നത്. ഗോതമ്പിന് മൂന്ന് രൂപയാണ് നിരക്ക്. ഇത് അടുത്ത ഡിസംബര്‍ വരെ സൗജന്യമായി ലഭിക്കും. അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ദരിദ്രരെ സഹായിക്കാനാണ് 2020 ഏപ്രിലിൽ പിഎംജികെവെെ ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം പ്രതിമാസം അഞ്ച് കിലോ ഗോതമ്പും അരിയും സൗജന്യമായി നല്കിയിരുന്നു. പദ്ധതി ഈ മാസം അവസാനിക്കാനിരിക്കേയാണ് പുതിയ തീരുമാനം.
English Summary: Free Food Grain Plan Extension
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.