6 March 2026, Friday

Related news

March 5, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026

ഫ്രീഡം ഫ്ലോട്ടിലയുടെ കപ്പല്‍ ഇസ്രയേല്‍ കസ്റ്റഡിയില്‍; ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ തിരിച്ചയയ്ക്കും

Janayugom Webdesk
ടെല്‍ അവീവ്
June 9, 2025 11:09 pm

ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ച ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ ഉള്ളവര്‍ സഞ്ചരിച്ച കപ്പല്‍ കസ്റ്റഡിയിലെടുത്ത് ഇസ്രയേല്‍. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്ത് നിന്ന് ജൂണ്‍ ഒന്നിന് പുറപ്പെട്ട മഡ്ലീന്‍ എന്ന കപ്പലാണ് കസ്റ്റഡിയിലെടുത്തത്. ഗാസയിലെ ഇസ്രയേല്‍ ഉപരോധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്ലോട്ടിലയുടേതാണ് കപ്പല്‍. അന്താരാഷ്ട്ര ജലപാതയില്‍ വച്ചാണ് കപ്പല്‍ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റ തുന്‍ബര്‍ഗിന് പുറമെ യൂറോപ്യൻ പാർലമെന്റ് അംഗമായ റിമ ഹസന്‍, യാസമിന്‍ അകാര്‍, ബാപ്റ്റിസ്റ്റെ ആന്‍ഡ്രെ, തിയാഗോ അ­വില, ഒമര്‍ ഫൈയാദ്, പാസ്‌കല്‍ മൗറീറാസ്, യാനിസ്, സുയൈബ് ഒര്‍ദു, സെര്‍ജിയോ ടൊറിബിയോ, മാര്‍ക്കോ വാന്‍ റെന്നിസ്, റെവ വിയാഡ് എന്നിവരും ഒപ്പം ഗെയിം ഓഫ് ത്രോണ്‍സ് താരവും അയര്‍ലന്‍ഡുകാരനുമായ ലിയാം കണ്ണിങ്ഹാമും കപ്പലിലുണ്ട്. 

കപ്പലിന് പ്രവേശനം അനുവദിക്കില്ലെന്ന് നേരത്തെ തന്നെ ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. പലസ്തീന്‍ പ്രദേശത്തെ നാവിക ഉപരോധം മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. കപ്പല്‍ തടയാന്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് നാവികസേനയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചയയ്ക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.