
ഗാസയിലേക്ക് സഹായം എത്തിക്കുന്നതില്‍ നിന്ന് തടയാന്‍ യാതൊരു നടപടിക്കും കഴിയില്ലെന്ന് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ പ്രവർത്തകർ. ടുണീഷ്യൻ സമുദ്രത്തിൽ നങ്കൂരമിട്ടിരിക്കെ ഫ്ലോട്ടിലയുടെ കപ്പലുകള്‍ക്ക് നേരെ ഡ്രോണാക്രമണമുണ്ടായിരുന്നു. ആക്രമണങ്ങള്‍ അവഗണിച്ച് ഫ്ലോട്ടില്ല കപ്പലുകളുടെ ആദ്യ നിര സെപ്റ്റംബർ 11 ന് രാത്രിയിൽ ടുണീഷ്യയിലെ സിഡി ബൗ സെയ്ദ് തുറമുഖത്ത് നിന്ന് പുറപ്പെട്ടു, ബാക്കിയുള്ളവ 12നും പുറപ്പെട്ടു.
ഗാസയിലേക്കുള്ള ഈ ദൗത്യം നിർത്തുന്നതിൽ ആർക്കാണ് താൽപ്പര്യമുള്ളതെന്ന് ഞങ്ങൾക്കറിയാമെന്ന് പോർച്ചുഗീസ് പാർലമെന്റ് അംഗം മരിയാന മോർട്ടാഗ്വ പറഞ്ഞു. kപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇസ്രായേലിന് പങ്കുണ്ടെന്ന് അവർ സൂചിപ്പിച്ചു. ” ഒരു ആക്രമണ പ്രവർത്തനത്തിനും ഞങ്ങളെ തടയാനാവില്ല. ഉപരോധം തകർക്കുന്നതിനും, വംശഹത്യ അവസാനിപ്പിക്കുന്നതിനും, സ്വാതന്ത്ര്യത്തിനായുള്ള പലസ്തീൻ ജനതയുടെ ന്യായമായ പോരാട്ടത്തിൽ അവർക്കൊപ്പം നിൽക്കുന്നതിനുമുള്ള ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇസ്രയേൽ ഗാസയിൽ ഏര്‍പ്പെടുത്തിയ നിയമവിരുദ്ധ ഉപരോധത്തെ വെല്ലുവിളിക്കുന്നതിനായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ഏറ്റവും വലിയ മാനുഷിക സഹായ ദൗത്യമാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (ജിഎസ്എഫ്). ഗ്രെറ്റ തുൻബെർഗ്, ഐറിഷ് നടൻ ലിയാം കന്നിങ്ഹാം തുടങ്ങിയ സെലിബ്രിറ്റികളും പ്രശസ്തരായ ആക്ടിവിസ്റ്റുകളും ഉൾപ്പെടെ 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവര്‍ത്തകരാണ് കപ്പലിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.