27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 9, 2024
September 10, 2024
September 10, 2024
August 15, 2024

ജെറുസലേമില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി സ്റ്റെഫാന്‍ സെജോര്‍ണ്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2024 10:37 am

പലസ്തീന്‍ നഗരമായ ജെറുസലേമില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി സ്റ്റെഫാന്‍ സെജോര്‍ണ്‍ ആഹ്വാനം ചെയ്തു.വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി കുടിയേറ്റക്കാര്‍ മുഖേനെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്നും സ്റ്റെഫാന്‍ സെജോര്‍ണ്‍ പറഞ്ഞു.

അക്രമത്തിന് കാരണമായേക്കാവുന്ന പ്രവര്‍ത്തികളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലി നേതാക്കളില്‍ അക്രമാസക്തമായ പ്രസ്താവനകള്‍ നിരന്തരമായി ഉണ്ടാവുന്നുണ്ടെന്നും സെജോര്‍ണ്‍ ചൂണ്ടിക്കാട്ടി.പലസ്തീനിലേക്കുള്ള ഇസ്രയേലികളുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്നും സ്റ്റെഫാന്‍ സെജോര്‍ണ്‍ ഊന്നിപ്പറഞ്ഞു. ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും പലസ്തീനികളുടെ കുടിയിറക്കം ഒരു സാഹചര്യത്തിലും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി

പലസ്തീനികള്‍ക്കുള്ള അടിയന്തര സഹായങ്ങള്‍ തടസ്സപ്പെടുത്തുന്നത് ന്യായീകരിക്കാന്‍ കഴിയുകയില്ലെന്നും സെജോര്‍ണ്‍ പറഞ്ഞു.തിങ്കളാഴ്ച ജെറുസലേമില്‍ ക്രിസ്ത്യന്‍ പുരോഹിതനെ തുപ്പിയതിന് 17കാരനുള്‍പ്പെടെ രണ്ട് ഇസ്രയേലികളെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ജെറുസലേമിലെ ഓള്‍ഡ് സിറ്റിയില്‍ നിന്നുള്ള പുരോഹിതന്‍ നിക്കോഡെമസ് ഷ്‌നാബെലിനെ രണ്ട് പേര്‍ തുപ്പുന്നതും ചീത്ത വിളിക്കുന്നതും കാണാം.

Eng­lish Summary:
French For­eign Min­is­ter Stephane Sejourne wants to declare a cease­fire in Jerusalem

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.